ഒടുവില്‍ കടം തീർത്തു'; എൻ എം വിജയൻ്റെ അർബൻ ബാങ്കിലെ ബാധ്യത അടച്ച് തീർത്തു കോൺഗ്രസ് 

SEPTEMBER 24, 2025, 1:41 AM

കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തതായി റിപ്പോർട്ട്. 63 ലക്ഷം രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. ഏറ്റെടുത്ത കടം അടച്ചു തീർക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു. 

അതേസമയം നേരത്തെ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോൺഗ്രസ് നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തിരുന്നു. 

എന്നാൽ കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്‍റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. സെപ്റ്റംബർ 30 നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണമെന്നും അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുമെന്നുമായിരുന്നു പത്മജയുടെ നിലപാട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam