"ഈ പോക്ക് പോകാണെങ്കിൽ വീല്‍ചെയറില്‍ പോകേണ്ടിവരും": പാണക്കാട് മുഈനലി തങ്ങൾക്ക് വധഭീഷണി

JANUARY 21, 2024, 10:59 AM

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്ക് വധഭീഷണി."ഈ പോക്ക് പോകാണെങ്കിൽ വീല്‍ചെയറില്‍ പോകേണ്ടിവരും" എന്നായിരുന്നു ഭീഷണി സന്ദേശം.റാഫി പുതിയകടവ് എന്നയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

'തങ്ങളെ ഈ പോക്ക് പോകാണെങ്കിൽ വീൽചെയറിൽ പോകേണ്ടിവരും. തങ്ങൾ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ തങ്ങൾക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ല' എന്നായിരുന്നു ഭീഷണി സന്ദേശം.

ഓഡിയോ സന്ദേശമടക്കം മലപ്പുറം പൊലീസിൽ പരാതി നൽകിയ അദ്ദേഹം ഞായറാഴ്‌ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

 കഴിഞ്ഞദിവസം മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും അബ്‌ദുസ്സമദ് സമദാനി എം.പിയെയും മുഈനലി തങ്ങൾ പരോക്ഷമായി വിമർശിച്ചിരുന്നു.പാണക്കാട് കുടുംബത്തിൻ്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിനായിരുന്നു മുഈനലി തങ്ങളുടെ പരോക്ഷ മറുപടി.

സമസ്ത വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഈൻ അലി രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ 2021 ൽ ലീഗ് ഹൗസിൽ വച്ച് മുഈൻ അലി തങ്ങൾക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു.

ENGLISH SUMMARY: death threat to Panakkad moeen ali

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam