നെയ്യാറ്റിൻകരയിലെ വീട്ടമ്മ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിനെ കെ പി സി സി സസ്പെൻസ് ചെയ്തു.ഫ്രാങ്ക്ലിളിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെ തുടർന്നാണ് നടപടി.
എന്നാൽ, കുറ്റകാരൻ ആണെന്ന് അറിഞ്ഞിട്ടും മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞ് ആത്മഹത്യ കുറിപ്പടക്കം പുറത്തു വന്ന ശേഷമാണ് കെ പി സി സി നടപടിയെടുക്കാൻ തയാറായത്.ഫ്രാങ്ക്ളിനെ പാർട്ടി സംരക്ഷിക്കുകയാണെന്നും, വഴിമുട്ടിയപ്പോൾ ജനങ്ങളുടെ കണ്ണിൽ നടപടി എടുത്തു എന്ന് കാണിക്കാൻ വേണ്ടി നടത്തിയ നീക്കം മാത്രമാണ് ഈ സസ്‌പെൻഷൻ നാടകമെന്നും പലകോണുകളിൽ നിന്നും വിമർശനമുയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്