'ദൗറത്തുൽ ഇസ്‌നാദ്' സമാപന സംഗമം നാളെ

JANUARY 31, 2026, 7:03 AM

കോഴിക്കോട്: ജാമിഅ മർകസ് പൂർവ വിദ്യാർഥി കൂട്ടായ്മയായ സഖാഫി സ്‌കോളേഴ്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രണ്ടാഴ്ചയായി ഒന്നിടവിട്ട ദിവസങ്ങളിൽ നടന്നുവരുന്ന  'ദൗറത്തുൽ ഇസ്‌നാദ്' പണ്ഡിത ദർസിന്റെ സമാപന സംഗമം നാളെ(ഞായർ) നടക്കും.

സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ അറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപന അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മുത്വവ്വൽ ബിരുദ ധാരികളായ പണ്ഡിതർക്കായി സംഘടിപ്പിക്കപ്പെടുന്ന സവിശേഷ വൈജ്ഞാനിക സദസ്സാണ് ദൗറത്തുൽ ഇസ്‌നാദ്.

പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളായ 'സ്വിഹാഹുസ്സിത്ത' യുടെ ഇജാസത്ത് സദസ്സാണ് ദർസിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. ഇതിനകം തന്നെ ആയിരത്തോളം പണ്ഡിതരാണ് കഴിഞ്ഞ ദർസുകളിൽ സംബന്ധിച്ചത്.

vachakam
vachakam
vachakam

നാളെ(ഞായർ) രാവിലെ 9:30 മുതൽ 12:30 വരെ നടക്കുന്ന ദർസിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും +91 9846311199.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam