കൊച്ചി: അപകടകരമായ രീതിയിൽ ബൈക്കിൽ യാത്ര ചെയ്ത വിദ്യാർത്ഥികളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്.
കുസാറ്റിലെ വിദ്യാർത്ഥികളാണ് ഈ നിയമലംഘനം നടത്തിയത്.
ബൈക്കിന് പിന്നിലിരുന്ന വിദ്യാർത്ഥി പിറകിലേക്ക് തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ബൈക്കിന് പിന്നാലെ യാത്ര ചെയ്ത മറ്റ് ബൈക്കുകളിലെ വിദ്യാർത്ഥികൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല.
ദൃശ്യങ്ങളിൽ ഇതും വ്യക്തമായിരുന്നു. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ വിദ്യാർത്ഥികളെ വിളിച്ചുവരുത്തി പരിശോധന നടത്തി. നിയമലംഘനം തെളിഞ്ഞതോടെ വിദ്യാർത്ഥികൾക്ക് പിഴ ചുമത്തുകയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
