ജാഗ്രത; 110 കി.മീ വേഗത്തിൽ 'മോന്ത' ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യത

OCTOBER 25, 2025, 5:29 AM

തിരുവനന്തപുരം: ആന്ധ്രാ, തെക്കൻ ഒഡിഷ തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് (യെല്ലോ മെസേജ്).

27ന് രാവിലെയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന മോന്ത ( Montha) ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ (ഒക്ടോബർ 28-ന് വൈകുന്നേരം/രാത്രിയോടെ) ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട തീവ്ര ന്യുന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദവും തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായും തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും.

തുടർന്ന് ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാനത് ഇന്നും നാളെയും സാധാരണ ഇടവേളകളോടെ മഴ തുടരും. ബംഗാൾ തീവ്ര ന്യുനമർദ്ദം തീരത്തോട് അടുത്ത് ശക്തി പ്രാപിക്കുന്നതിന് അനുസരിച്ച് ഞായറാഴ്ചക്ക് ശേഷം വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam