കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിൻ്റ് രജിസ്ട്രാർ മുഹമ്മദ് സലീം ടി ബി (54) ഷോക്കേറ്റ് മരിച്ചു.
സർവകലാശാല ജോയിൻ്റ് രജിസ്ട്രാറും രജിസ്ട്രാറുടെ പേഴ്സണൽ അസിസ്റ്റന്റുമാണ് മുഹമ്മദ് സലീം ടി ബി. മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പിൽ വെച്ചാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്.
പറമ്പിൽ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന മോട്ടോറിൽ നിന്നാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതെന്നാണ് കരുതപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
