പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് എസ്ഐടി തെളിവെടുപ്പ് ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റിയിരിക്കുയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. സ്വർണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
