ഗവർണറുടെ സുരക്ഷാ ചുമതല സിആർപിഎഫിന് തന്നെ:  അവലോകന യോഗത്തിൽ ധാരണയായി

JANUARY 30, 2024, 5:13 PM

തിരുവനന്തപുരം: ഗവർണറുടെ  സുരക്ഷ ചുമതലയ്ക്കായി വാഹനത്തിനും മുന്നിലും പിന്നിലുമായി സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക.

പൊലീസും  സിആർപിഎഫും നടത്തിയ സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. നാളെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറും സിആർപിഎഫ് ഉദ്യോഗസ്ഥരുമായി വീണ്ടും ചർച്ച നടത്തും. തുടർന്ന്  റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കും.

ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം പൊലീസിന്റെ ചുമതലയാണ്. 

vachakam
vachakam
vachakam

പൊലീസിന്‍റെ  പൈലറ്റ് വാഹനവും, ലോക്കൽ പൊലീസിന്റെ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാകും. നിലവിൽ കേരള പൊലീസിന്റെ  കമാന്റോ വിഭാഗമാണ് ഗവർണറുടെ വാഹനത്തിനൊപ്പം അകമ്പടിയായി പോയിരുന്നത്. 

ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്.

രാജ് ഭവനിലെ മുൻ ഗേറ്റിന്റെ സുരക്ഷ പൊലീസിനും ഉളളിൽ സിആർപിഎഫുമായിരിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam