തിരുവനന്തപുരം : എസ് എഫ് ഐയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണ്ണർക്ക് ഇസഡ് പ്ലസ് കാറ്ററി സുരക്ഷ ഏർപ്പെടുത്തിയത്.
രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി.
ഇസ്ഡ് പ്ലസ് സുരക്ഷ നൽകുന്നതിൻെറ ഭാഗമായി സിആർപിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്.
നാളെ ചേരുന്ന സുരക്ഷ അവലോകന യോഗമായിരിക്കും പൊലീസും- കേന്ദ്ര സേനയും ഏതൊക്കെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
രാജ് ഭവന്റെ സുരക്ഷ ചുമതല പൊലീസിന് മാത്രമായിരിക്കുമോ, ഗവർണറുടെ സുരക്ഷ കേന്ദ്രസേനക്ക് മാത്രമായി മാറ്റുമോ തുടങ്ങിയ കാര്യത്തിലെല്ലാം നാളെ തീരുമാനമുണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്