സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി.
കേസിലെ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് തന്നെയാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുനൽകിയതെന്നാണ് വിവരം. സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്നാണ് തൊണ്ടിമുതൽ കണ്ടെത്തിയത്. സബിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ 11 മണിയോടെ പ്രതിയെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കും. തൊണ്ടിമുതൽ എങ്ങനെ സ്റ്റേഷനിൽ നിന്ന് മാറ്റിയെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
സ്റ്റേഷനിൽ കോടതി തൊണ്ടിമുതലായി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ഏഴ് ചാക്കുകളാണ് കാണാതായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സബിത്താണ് തൊണ്ടിമുതൽ സ്റ്റോർ റൂമിൽ നിന്ന് മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ സബിത്തിനെ എറണാകുളം കളമശേരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
