കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ സോഷ്യൽമീഡിയ അക്കൗണ്ടുകൾ. സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. രാജസ്ഥാൻ ടോങ്ക് സ്വദേശി മൻരാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
ഡിസംബർ 11ന് സൈബർ ഡോം നടത്തിയ സൈബർ പട്രോളിങ്ങിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ടെലിഗ്രാമിൽ അക്കൗണ്ട് നിർമ്മിച്ച ശേഷം അതിൽ പ്രതിയുടെ നമ്പർ ഉപയോഗിച്ച് വാട്‌സ്ആപ്പ് ലിങ്ക് നിർമിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഐടി വകുപ്പ് 66 സി പ്രകാരമാണ് മൻരാജിനെതിരെ കേസെടുത്തത്.
മൻരാജിന്റെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ലിങ്ക് നിർമിച്ചത്. ഈ ലിങ്ക് വാട്‌സ്ആപ്പിലൂടെ നിരവധി പേരിലേക്ക് എത്തിയിട്ടുണ്ട്.
വ്യാജ അക്കൗണ്ട് നിർമിക്കാൻ വ്യാജ സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിക്കുമെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്