പത്മവിഭൂഷൺ സ്വീകരിക്കുന്നതിൽ വി എസിന്റെ കുടുംബം തീരുമാനമെടുക്കട്ടേയെന്ന് പാർട്ടി നേതൃത്വം

JANUARY 25, 2026, 9:29 PM

 തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ ലഭിച്ചത്  സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദേശിക്കാതെയാണ്. 

അതുകൊണ്ട് തന്നെ വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതിൽ സിപിഎം സ്വീകരിക്കുന്ന നിലപാടിൽ ആകാംക്ഷ ഏറുകയാണ്. പാർട്ടിയുടെ അവാർഡ് നിരസിക്കുന്ന പതിവ് രീതി തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.  

 വി എസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കുടുംബം തീരുമാനം എടുക്കട്ടെയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്.

vachakam
vachakam
vachakam

 മുമ്പ് പത്മ പുരസ്‌കാരങ്ങള്‍ സിപിഐഎം നേതാക്കള്‍ സ്വീകരിച്ചിരുന്നില്ല. 1992 ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷണ്‍ നിരസിച്ചിരുന്നു. 2002 ല്‍ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ പുരസ്‌കാരവും 2008ല്‍ ജ്യോതി ബസു ഭാരതരത്‌നയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിന് പത്മഭൂഷണ്‍ നല്‍കാന്‍ ധാരണയായപ്പോള്‍ തിരസ്‌കരിക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു.

 പത്മ പോലുള്ള പുരസ്‌കാരങ്ങള്‍ ഭരണകൂട ബഹുമതികള്‍ ആണെന്നാണ് സിപിഐഎം നിലപാട്. അതുകൊണ്ട് തന്നെ വി എസിന് ലഭിച്ച പുരസ്‌കാരം സ്വീകരിക്കണോയെന്നത് വിഎസിന്റെ കുടുംബം തീരുമാനിക്കട്ടേയെന്നാണ് സിപിഐഎം തീരുമാനം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam