കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ സിപിഐഎം നേതാക്കൾ കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.
വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായാണ് പ്രതികൾ കോടതിയിൽ ഹാജരായത്.
മുൻ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്‌ദീൻ, കെ രാധകൃഷ്ണൻ, എം എം വർഗീസ് അടക്കം 8 പ്രതികൾക്കാണ് ജാമ്യം എടുക്കാൻ എത്തിയത്.
സിപിഐഎം ജില്ലാ കമ്മിറ്റിയെയും കേസിൽ പ്രതിയാക്കിയെങ്കിലും ആരും ഹാജരായില്ല തുടർന്ന് കോടതി ഈ മാസം 21ന് ജില്ലാ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. പാർട്ടിയെ തകർക്കുകയാണ് ലക്ഷ്യമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപണ ഇടപാട് കേസിലെ രണ്ടാം കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള 28 പേരോടാണ് ജാമ്യം എടുക്കാൻ കോടതി നിർദേശിച്ചത്. ഇതിൽ 8 പേർ ഇന്ന് ഹാജരായി. ബാക്കിയുള്ളവർ 21ന് ഹാജരാവണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
