പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയിൽ സിപിഐ സ്ഥാനാർഥിയെ കാലുവാരി തോൽപ്പിച്ചെന്ന് പരാതി. മല്ലപ്പള്ളി ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മോളി തോമസ് ആണ് പരാതിയുമായി സംസ്ഥാന സെക്രട്ടറിക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
അതേസമയം മല്ലപ്പള്ളി ഏരിയ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് പരാതി എന്നാണ് ലഭിക്കുന്ന വിവരം. സിറ്റിങ് സീറ്റിൽ 68 വോട്ടിനാണ് മോളി തോമസ് പരാജയപ്പെട്ടത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 128 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ച വാർഡിലാണ് മോളി തോമസിൻ്റെ തോൽവി എന്നതാണ് ശ്രദ്ധേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
