വി.ഡി. സതീശൻ മന്ത്രിസഭയിൽ സി.പി. ജോൺ വയോജന വകുപ്പ് മന്ത്രിയാകും

MAY 24, 2026, 7:14 AM

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ സി.പി. ജോൺ വയോജന വകുപ്പ് മന്ത്രിയാകും. വകുപ്പ് രൂപീകരണ നടപടികൾ പൂർത്തിയാക്കുന്നതിന് പിന്നാലെ പ്രഖ്യാപനം ഉണ്ടാകും. 

മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാർ വയോജന വകുപ്പിന് രൂപം നൽകിയത്. ജപ്പാൻ മാതൃകയിലുള്ള പരിചരണവും ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് ഈ പുതിയ വകുപ്പ് നിലവിൽ വരുന്നത് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അവകാശ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി രാജ്യത്ത് ആദ്യമായാണ് സംസ്ഥാന വയോജന കമ്മീഷൻ കേരള സർക്കാർ രൂപീകരിച്ചത്.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഈ അർധ ജുഡീഷ്യൽ സംവിധാനത്തിന് സിവിൽ കോടതിക്കുള്ള അധികാരങ്ങളുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam