‘കോടതി രഹസ്യങ്ങൾ ചാനലുകളിൽ’; വാദങ്ങൾ  മനഃപൂർവ്വം ചോർത്തുന്നുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ

DECEMBER 18, 2025, 1:53 PM

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടൻ ദിലീപ് കോടതിയിൽ . കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകൾ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് ദിലീപ് ആരോപിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണ സംഘത്തിനും മാധ്യമങ്ങൾക്കുമെതിരെ ദിലീപ് രംഗത്തെത്തി.

അടച്ചിട്ട കോടതി മുറിയിൽ നടക്കുന്ന ഏറ്റവും രഹസ്യമായ വാദങ്ങൾ പോലും മനഃപൂർവ്വം ചോർത്തുന്നുണ്ടെന്നും ഇത് വിചാരണയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ദിലീപ് കോടതിയിൽ വാദിച്ചു. ഹർജിയിൽ സാക്ഷി ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെയും ദിലീപ് ശക്തമായി വിമർശിച്ചു. അത്തരമൊരു സാക്ഷിയുണ്ടെങ്കിൽ, കോടതിയെ ആദ്യം അറിയിക്കുന്നതിനുപകരം ചാനലുകൾക്ക് അഭിമുഖം നൽകാനായിരുന്നു ഇഷ്ടമെന്ന് ദിലീപ് ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ചാനലുകളിൽ അഭിമുഖം നൽകിയ ശേഷമാണ് ബാലചന്ദ്രകുമാർ പോലീസിൽ മൊഴി നൽകിയത്. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ അന്വേഷണ ഉദ്യോഗസ്ഥരടക്കം ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് കോടതിയുടെ അന്തസ്സിനെ ബാധിക്കുമെന്നും ദിലീപ് ആരോപിച്ചു. ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നത് കോടതി ജനുവരി 12-ലേക്ക് മാറ്റിയിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam