കേരകർഷകർ പ്രതിസന്ധിയിൽ; സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു

JUNE 16, 2026, 10:46 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കൊപ്രവിലയിൽ വൻ ഇടിവ്.കേരകർഷകർക്ക് തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില കിലോഗ്രാമിന് 105 മുതൽ 120 രൂപവരെയെത്തി.കിലോഗ്രാമിന് 294 രൂപ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ പകുതിയിലും കുറവ് വില ആയത്.നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴേക്ക് കൊപ്രവില എത്തിയതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്.

രാസവളവില കൂടിയതിനുപുറമേ ഉത്പാദനച്ചെലവിലുണ്ടായ വർധനയും കണക്കിലെടുത്ത് താങ്ങുവില 130 രൂപയായി ഉയർത്തി, നാഫെഡ് വഴി സംഭരണം ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

അതേസമയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലടക്കം വിറ്റഴിക്കാനാവാതെ തേങ്ങ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കൊപ്രവിലയിലുണ്ടായ ഇടിവാണ് പ്രധാനകാരണം.പച്ചത്തേങ്ങ കിലോക്ക് 40 രൂപവരെ ലഭിക്കുന്നുണ്ട്.എന്നാൽ, ഇതിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്നാണ് കർഷകർ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam