തിരുവനന്തപുരം: പാചകവാതക വിലവർധനവിൽ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ. മെയ് ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ അറിയിച്ചു. കടയടപ്പിന് മുന്നോടിയായി ജില്ലാതലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പറഞ്ഞു.
19 കിലോ സിലണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് ഇന്ന് കൂട്ടിയത്. 3085 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. കൊൽക്കത്തയിൽ 3355 രൂപയും ചെന്നൈയിൽ 3259 രൂപയുമാണ് സിലിണ്ടറിന് വേണ്ടി നൽകേണ്ടി വരിക. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും.എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
അതേസമയം, ചായ മുതൽ എല്ലാത്തിനും വില വർധിക്കുമെന്നും, വിലകൂട്ടുക അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് അസീസ് മൂസ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.പൊതുജനം പോക്കറ്റ് കാലിയാകാതിരിക്കാൻ വില വിവര പട്ടികനോക്കി ഭക്ഷണം കഴിക്കണമെന്നും അസീസ് മൂസ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
