അദാനി-എംഎസ്‌സി ഡീൽ അടക്കമുള്ള വിവാദങ്ങൾ; അടിയന്തര കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്ന് ആവശ്യം

JULY 3, 2026, 4:55 AM

തിരുവനന്തപുരം: അദാനി-എംഎസ്‌സി ഡീൽ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നതിനിടെ, അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി അധ്യക്ഷന് കത്ത്.

കെപിസിസി ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷാണ് പ്രസിഡന്റിന് കത്ത് നൽകിയത്. കെ.സി. വേണുഗോപാൽ വിഭാഗവുമായി അടുത്ത ബന്ധമുള്ള നേതാവാണ് അഭിലാഷ്.

പാർട്ടിയെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ വിശദമായ ചർച്ച അനിവാര്യമാണെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്ലീഡർ നിയമനം മുതൽ അദാനി-എംഎസ്‌സി ഡീൽ വരെയുള്ള വിവാദങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ മാസം ആറിനാണ് കെപിസിസി ഭാരവാഹി യോഗം അവസാനമായി ചേർന്നത്. അതിന് ശേഷം ഉയർന്ന രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ചർച്ചയായിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam