പ്രമാടത്തെ വിവാദ ഹെലിപ്പാഡ് : അന്വേഷണം നടത്താൻ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ്

DECEMBER 18, 2025, 8:49 AM

പത്തനംതിട്ട: പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് നിർമ്മാണത്തിലെ പരാതിയിൽ അന്വേഷണം നടത്താൻ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നിർദ്ദേശം.

നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം ഇന്നലെ ഹെലിപ്പാഡ് പൊളിച്ചിരുന്നു. ഹെലിപ്പാഡ് ധൃതിയിൽ പൊളിച്ചതിൽ ദുരൂഹത ‌ഉണ്ടെന്നും റഷീദ് ആനപ്പാറ പറഞ്ഞു.

ഹെലിപ്പാട് നിർമ്മാണത്തിന് 20.7 ലക്ഷം രൂപ ഭരണാനുമതിക്ക് സമർപ്പിച്ചതായി റഷീദ് ആനപ്പാറയ്ക്ക് വിവരാവകാശ രേഖ ലഭിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. 

vachakam
vachakam
vachakam

ഒക്ടോബര്‍ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്.

രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്റെ ടയറുകള്‍ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിന്റെ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയത് വിവാദമായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അ​ഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam