കാസര്‍കോട്: യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് തിരയുന്ന കണ്ടന്റ് ക്രിയേറ്റര്‍ ഖാദര്‍ കരിപ്പൊടി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പങ്കുവെച്ചിരിക്കുകയാണ്.
ഒളിവിലിരിക്കെ നേരത്തെയും ഖാദര്‍ കരിപ്പൊടി വീഡിയോ പങ്കുവെച്ചിരുന്നു. മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെയായിരുന്നു വീഡിയോ.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കര സ്വദേശിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഖാദര്‍ കരിപ്പൊടിക്കെതിരായ കേസ്.
വധശ്രമക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയതോടെ ഖാദര്‍ കരിപ്പൊടി ഒളിവിലെന്നാണ് പൊലീസ് വാദം. റെയിന്‍ കോട്ടിന്റെ പ്രമോഷന്‍ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
ഖാദര്‍ കരിപ്പൊടി അടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ സംഘം ചേര്‍ന്ന് പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
