കാഞ്ഞിരപ്പള്ളിയിൽ സർപ്രൈസ് സ്ഥാനാർത്ഥിയെ ഇറക്കാൻ കോൺഗ്രസ്; മാത്യു ആന്റണി പരിഗണനയിൽ

MARCH 1, 2026, 12:11 AM

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ യു‍ഡിഎഫിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ ശക്തമാവുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലം എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കാൻ കോൺഗ്രസ് ദേശീയ തലത്തിലുള്ള ഒരു മുഖത്തെ രംഗത്തിറക്കാൻ നീക്കം തുടങ്ങി. കേരള കോൺഗ്രസ് (എം) വിഭാഗത്തിന്റെ സ്വാധീനമുള്ള മണ്ഡലമായതിനാൽ അപ്രതീക്ഷിതമായ തീരുമാനം വരാനിടയുണ്ടെന്നാണ് സൂചന.

എഐസിസി സെക്രട്ടറി കൂടിയായ അഡ്വ. മാത്യു ആന്റണിയെ സ്ഥാനാർഥിയാക്കണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതായി ആണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മരുമകനായ മാത്യു ആന്റണി ചങ്ങനാശ്ശേരി സ്വദേശിയാണ്. നിലവിൽ മുംബൈയിൽ പ്രവർത്തിക്കുന്ന അദ്ദേഹം മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ്.

ശക്തമായ അക്കാദമികവും മാനേജ്മെന്റ് പശ്ചാത്തലവുമുള്ള സംഘാടകശേഷിയുള്ള നേതാവെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ അദ്ദേഹത്തെക്കുറിച്ച് ഉള്ളത്. കോൺഗ്രസ് നടത്തിയ സർവേയിലും പ്രാദേശിക സ്ഥാനാർഥികളേക്കാൾ മാത്യു ആന്റണിക്ക് മുൻതൂക്കം ലഭിച്ചതായി പറയപ്പെടുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ഉമ്മനും മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കനും സീറ്റ് ലക്ഷ്യമിടുന്നവരിൽ ഉൾപ്പെടുന്നു എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam