കൊല്ലം : വയോധികക്ക് നേരെ കോൺഗ്രസ് നേതാവിന്‍റെ ലൈംഗികാതിക്രമം. ശൂരനാട് പുലിക്കുളം സ്വദേശിനിയാണ് പരാതി നൽകിയത്. കൊല്ലം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ രഘുവിനെതിരെയാണ് പരാതി.
കഴിഞ്ഞയാഴ്ച സമീപത്തെ വീട്ടിൽ ജോലിക്ക് പോയി തിരിച്ച് വരുകയായിരുന്ന വയോധികയെ രഘു നിർബന്ധപൂർവം സ്കൂട്ടറിൽ കയറ്റി.തുടർന്ന് അയാൾ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു.ഇതിനോട് പ്രതികരിച്ച വൃദ്ധയെ ഓടുന്ന സ്കൂട്ടറിൽ നിന്ന് രഘു കൈമുട്ട് കൊണ്ട് ഇടിച്ച് താഴെയിടുകയായിരുന്നു.മുഖത്തിൻ്റെ ഒരു ഭാഗത്ത് മർദ്ദനമേറ്റ ഇവരെ കൊല്ലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കോൺഗ്രസ് നേതാവിനെതിരെ ശൂരനാട് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
ഇവർ ജോലിക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്ന മകനും രോഗബാധിതനായ ഭർത്താവും സഹോദരിയും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്.പരാതിക്കാരിയെ കൊണ്ട് കേസ് പിൻവലിപ്പിക്കാൻ കോൺഗ്രസ് പ്രാദേശിക നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ പിന്തിരിഞ്ഞില്ല.ഇതുമായി ബന്ധപ്പെട്ട് പട്ടിക ജാതി ക്ഷേമ സമിതി ശൂരനാട് ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്