മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ.
പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂർ വളപ്പിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ ജമാലിനെ (35)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
ജമാൽ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
എന്നാൽ, ലഹരി മാഫിയയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസിൽ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോൺഗ്രസ് ആരോപിക്കുന്നു.
യുവതിയെ വിവാഹ വാഗ്ദാനം നൽകി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്