തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവരുടെ നിലപാട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളും പരാതികളും പുറത്തുവരുന്നതിന് മുൻപ് തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുൻപാകെ ചില പെൺകുട്ടികൾ തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞിരുന്നു. ഇതിൽ പലതും സ്‌ഫോടകാത്മകമെന്നാണ് പുറത്തുവരുന്ന വിവരം.
മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയാൽ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്നാണ് വി ഡി സതീശന്റെ മുന്നറിയിപ്പ്. ഭരണകക്ഷി അംഗങ്ങൾ മാങ്കൂട്ടത്തിലിന്റെ പീഡനം ആയുധമാക്കുമെന്നും സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
രാഹുലിന്റെ കാര്യത്തിൽ എന്തെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ.
വിഷയം ഭരണപക്ഷം ആയുധമാക്കുമെന്നും അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അടക്കം വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നും സതീശൻ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടിലേക്ക് സതീശൻ നീങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
