എറണാകുളം: കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനം കോൺഗ്രസ് രണ്ട് പേർക്കായി പങ്ക് വയ്ക്കും.
ആദ്യത്തെ രണ്ടര വർഷം ദീപ്‌തി മേരി വർഗീസും പിന്നീടുള്ള രണ്ടര വർഷം ഷൈനീ മാത്യുവും മേയറാകും. ഇരുവരും കരാറിനായുള്ള സമ്മതപത്രം ഒപ്പിട്ട് നൽകി.
ഡെപ്യൂട്ടി മേയർ സ്ഥാനം ലീഗിന് നൽകില്ല. കോൺഗ്രസിലെ പിവികെ കൃഷ്ണകുമാറോ അഥവാ ദീപക്ക് ജോയിയോ ഡപ്യൂട്ടി മേയറാകും.
അതേസമയം 76 അംഗ കൗൺസിൽ കൊച്ചി കോർപ്പറേഷനിൽ ചുമതല ഏറ്റെടുത്തു. വലിയ ഭൂരിപക്ഷത്തിൽ ഭരണം തിരിച്ചുപിടിച്ചതിന്‍റെ ആഹ്ലാദത്തിലാണ് കൊച്ചിയിൽ യുഡിഎഫ് ക്യാമ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
