കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; ഇന്‍കം ടാക്സ് റെയ്ഡിനിടെ സ്വയം വെടിവെച്ചു

JANUARY 30, 2026, 8:34 AM

ബെം​ഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയെ തുടർന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തി പൊലീസ്. കോൺഫിഡന്റ് പെന്റഗൻ കോർപ്പറേറ്റ് ഓഫീസിൽ വെച്ചാണ് റോയ് ആത്മഹത്യ ചെയ്തത്.

സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. എഫ്എസ്എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് വിശദമായി പരിശോധന നടത്തുകയാണ്. വെടിവെച്ച തോക്ക് കസ്റ്റഡിയിൽ എടുത്തു.

അതേസമയം, കോൺഫിഡന്റ് ​ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും എല്ലാം കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

സി ജെ റോയ്‌ ആത്മഹത്യ ചെയ്തു എന്ന വിവരം ജീവനക്കാരാണ് അറിയിച്ചത്. വെടിയുതിർത്ത ശബ്ദം കേട്ട് ഐടി ഉദ്യോഗസ്ഥരെ ഇവർ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവരിൽ നിന്നും വിശദമായി മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സി ജെ റോയ്‌യുടെ മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam