തിരുവനന്തപുരം: ഡിഗ്രി പാസാകാത്ത വിദ്യാർഥിക്ക് പിജിക്ക് അഡ്മിഷൻ നൽകിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി ഗവർണർ. കാലടി സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലറോടും പരീക്ഷ കൺട്രോളറോടുമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
ബിഎഫ്എ മ്യൂറൽ പെയിന്റിങ് ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിക്ക് എംഎഫ്എയ്ക്ക് അഡ്മിഷൻ നൽകിയത് പരാതിക്ക് ഇടയാക്കിയിരുന്നു. ഈ വിദ്യാർത്ഥിക്ക് മുൻകാല പ്രാബല്യത്തോടെ ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെയായിരുന്നു സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി.
അതേസമയം, അന്തിമ റിപ്പോർട്ട് വരും വരെ വിദ്യാർഥിക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം ഗവർണർ മരവിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം