കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി നേതാക്കൾ തടസപ്പെടുത്തിയതായി പരാതി

APRIL 25, 2026, 6:27 AM

പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി നേതാക്കൾ തടസപ്പെടുത്തിയതായി പരാതി. പത്തനംതിട്ടയിൽ നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിനിടെയായിരുന്നു സംഭവം.

സമകാലിക ദളിത് വിഷയങ്ങൾ സംസാരിക്കുന്നതിനിടെ, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്ര വർമ്മയുടെ നേതൃത്വത്തിലാണ് പ്രസംഗം തടസപ്പെടുത്താൻ ശ്രമം ഉണ്ടായത്. ദളിത് വിഷയങ്ങളോടൊപ്പം തൃശൂരിലെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചും കുരീപ്പുഴ പരാമർശിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്നാണ് വിവരം.

കൂടാതെ, യുപിയിൽ നിന്ന് കേരളത്തിലെത്തി വിവാഹം ചെയ്തവരുടെ വിഷയം പ്രസംഗത്തിൽ ഉന്നയിച്ചതോടെ ബഹളം ശക്തമായി. തുടർന്ന് ബഹളം സൃഷ്ടിച്ചവരെ പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ ശ്രീകുമാർ പ്രസംഗം തുടർന്നത് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam