തിരുവനന്തപുരം: പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയെന്ന് പരാതി. സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപം നേരിട്ടെന്ന് കാട്ടി ജീവനക്കാരി പൊലീസിൽ പരാതി നൽകി.
സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്. സ്ഥലം മാറി പോയപ്പോൾ ഓഫീസിൽ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദൻ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു.
എസ്‍സി/എസ്ടി കമ്മീഷനും കൻ്റോമെൻ്റ് പൊലീസിനുമാണ് പരാതി നൽകിയത്. പരാതി പൊലീസ് പരിശോധിച്ച് വരികയാണ്.
ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിൽ അറ്റൻഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി. ജീവനക്കാരി ഉപയോഗിച്ച സാധനങ്ങൾ മാറ്റിയെന്നും പരാതിയിലുണ്ട് .
കോന്നി സ്വദേശിനിയായ സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്.സി.എസ്.ടി കമ്മീഷനിൽ പരാതി നൽകി. സംഭവത്തിൽ 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ പൊതുഭരണവകുപ്പിന് നിർദേശം നൽകി.അതേസമയം, പരാതിയിൽ പറയുന്നത് പോലൊരു സംഭവം സെക്രട്ടറിയേറ്റിൽ നടന്നിട്ടില്ലെന്ന് ആരോപണ വിധേയൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്