ഷൊർണൂർ: ട്രെയിനിനുള്ളിൽ ടിടിഇ ക്ക് മർദ്ദനമേറ്റെന്ന് പരാതി. ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്രചെയ്തത് ചോദ്യം ചെയ്തതിന് യുവതി ടിടിഇയെ മർദ്ദിച്ചെന്നാണ് പരാതി
പട്ടിത്തറ സ്വദേശിനി ശ്രുതി(30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊർണ്ണൂർ ടീമിലെ ടിടിഇ എസ് സുജിത്(38) പരാതി നൽകിയത്.
മംഗളൂരു-തിരുവന്തപുരം എക്സ്പ്രസ്സിൽ ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു യുവതി.
ഫറോക്കിൽ നിന്നും കുറ്റിപ്പുറത്തേക്ക് ജനറൽ കംപാർട്ട്മെന്റിൽ ടിക്കറ്റെടുത്ത യുവതി റിസർവേഷൻ കോച്ചിൽ കയറി ഇരുന്നു.
എന്നാൽ പരിശോധനയ്ക്കിടെ പാലക്കാട് ഡിവിഷനിലെ ടി ടി ഇ സുജിത്ത് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. യുവതിയോട് ഇത് റിസർവേഷൻ കോച്ചാണെന്നും ജനറൽ കോച്ചിലേക്ക് മാറി ഇരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവതി തർക്കിക്കുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
