തിരുവനന്തപുരം: മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ദുരിതാശ്വാസ നിധി (സി എം ഡി ആർ എഫ്) വകമാറ്റിയ കേസിലെ പരാതിക്കാരൻ.
ഈ നിയമനത്തിനെതിരെ ഗവർണ്ണർക്ക് പരാതി നൽകുമെന്നും പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ പ്രസിഡൻറുമായ ആർ എസ് ശശി കുമാർ വ്യക്തമാക്കി.
ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി നിയമിക്കാനുള്ള തീരുമാനം സി എം ഡി ആർ എഫ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയതിനുള്ള ഉപകാര സ്മരണയെന്നാണ് പരാതിക്കാരൻ ആർ എസ് ശശി കുമാർ അഭിപ്രായപ്പെട്ടത്.
ലോകായുക്ത പദവി വഹിച്ചിരുന്നയാൾക്ക് ഇങ്ങനെയൊരു പദവി വഹിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകുമെന്നും ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് സർക്കാർ തീരമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
