കൊച്ചി : വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്ന് തന്റെ വ്യക്തി ജീവിതം തകർത്തുവെന്ന പരാതിയിന്മേലുള്ള കേസിൽ യുവാവിനു നഷ്ടപരിഹാരം.
എറണാകുളം മരട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട കുടുംബക്കോടതി വിധിച്ചിരിക്കുന്നത്.
ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. മറ്റൊരാളുമായുള്ള ബന്ധം വിവാഹശേഷവും യുവതി തുടർന്നുവെന്നും നേരത്തേ തന്നെ ഗർഭഛിദ്രം നടത്തിയെന്നു ബോധ്യപ്പെട്ടുവെന്നും വിവാഹശേഷവും ഗർഭഛിദ്രത്തിനു വിധേയയായെന്നും ഹർജിക്കാരൻ പരാതിപ്പെട്ടു.
വിവാഹ സമയത്തു വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ നിലവിലെ വിപണിമൂല്യമോ 6% പലിശ സഹിതം ഭാര്യ തിരികെ നൽകണമെന്നും ജഡ്ജി ഡോണി തോമസ് വർഗീസ് നിർദേശിച്ചു.
വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ്സ് കെടുത്തൽ എന്നിവയ്ക്കുള്ള പൊതു നഷ്ടപരിഹാരമായാണു ഹർജിക്കാരനു 15 ലക്ഷം രൂപ വിധിച്ചത്. ഹർജി നൽകിയ 2018 ജൂലൈ മുതൽ 6% പലിശയും നൽകണം. എതിർകക്ഷികളായ യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരെയും ഈ നഷ്ടപരിഹാരത്തിൽ ബാധ്യതപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
