തിരുവനന്തപുരം: കേരളത്തിന്റെ പുതിയ നേവൽ ഓഫീസറായി കൊമോഡോർ വർഗീസ് മാത്യു ചുമതലയേറ്റതായി റിപ്പോർട്ട്. ജൂലായ് മുപ്പതിന് നടന്ന ചടങ്ങിൽ കൊമോഡോർ ജോസ് വികാസിൽ നിന്ന് പദവിയേറ്റെടുത്തു. 1996 ജൂലായ് ഒന്നിന് അദ്ദേഹം ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടു.
അതേസമയം ഗണ്ണറി, മിസൈൽ യുദ്ധ വിദഗ്ദ്ധനായ അദ്ദേഹം വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലും ഗോവയിലെ നേവൽ വാർ കോളേജിലും ഉന്നത സൈനിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 30 വർഷത്തെ സേവനത്തിനിടയിൽ അദ്ദേഹം നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ അദ്ദേഹം കേരളത്തിൽ നാവിക ഓഫീസർ ഇൻ ചാർജായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്