ബാഗിന് അമിതഭാരം, നോക്കിയപ്പോൾ ദേ പാമ്പ്!  ഒന്നാം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ് 

JANUARY 10, 2026, 7:42 PM

 കൊച്ചി:  ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. 

 കാക്കനാട്  അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. എളമക്കര സ്വദേശി റിൻഷാദ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.

 ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്.

vachakam
vachakam
vachakam

ഇത് വീട്ടിലുള്ളവരെ പരിഭ്രാന്തരാക്കി. തുടർന്ന് വീട്ടുകാർ കുട്ടിയുടെ സ്കൂൾ ബാഗ് മുറ്റത്തേക്ക് എറിയുകയും കുറേയധികം ചാക്കിട്ട് മൂടുകയുമായിരുന്നു.

ഉടൻ തന്നെ വനം വകുപ്പിന്റെ സർപ്പ റെസ്ക്യൂ ടീമിലെ പാമ്പ് പിടുത്ത വിദഗ്ദരെ വിവരം അറിയിച്ചു. എളമക്കര സ്വദേശി റിൻഷാദ് എത്തി മൂർഖൻ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam