വിഴിഞ്ഞം പുറംകടലിൽ തുടരുന്ന വിദേശ ചരക്ക് കപ്പൽ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ തീരം വിടണമെന്ന് കർശന നിർദേശം നൽകി കോസ്റ്റ് ഗാർഡ്

MAY 10, 2025, 12:51 AM

തിരുവനന്തപുരം: വിഴിഞ്ഞം പുറംകടലിൽ തുടരുന്ന വിദേശ ചരക്ക് കപ്പൽ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ തീരം വിടണമെന്ന് കർശന നിർദേശം നൽകി കോസ്റ്റ് ഗാർഡ്. ചെന്നൈയിൽ നിന്ന് ദുബായ് തുറമുഖത്തേക്ക് പോവുകയായിരുന്ന എംവി സിറാ എന്ന ബൾക്ക് കാരിയർ ചരക്കുകപ്പൽ ആണ് വിഴിഞ്ഞം പുറംകടലിൽ നങ്കുരമിട്ടിരിക്കുന്നത്.

അതേസമയം എഞ്ചിനിലെ കംപ്രസർ തകരാറായി യാത്ര മുടങ്ങിയതോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ നങ്കുരമിട്ടത് എന്നാണ് പുറത്തു വരുന്ന വിവരം. ചരക്കുകപ്പൽ ഉടൻ തകരാർ പരിഹരിച്ച് ഇന്ത്യൻ തീരം വിടാൻ കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ അധികൃതരാണ് നിർദേശിച്ചത്.

കഴിഞ്ഞ ഒരാഴ്‌ചയായി കപ്പൽ വിഴിഞ്ഞം പുറംകടലിൽ തുടരുകയാണ്. ഇതോടെ കോസ്റ്റ്‌ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് സി - 441 എന്ന കപ്പലെത്തി പരിശോധന നടത്തിയിരുന്നു. എഞ്ചിനിലെ കംപ്രസർ തകരാറിലായതാണ് കപ്പൽ പുറപ്പെടുന്നതിന് തടസമായതെന്ന് ക്യാപ്‌‌റ്റനും ഈജിപ്‌ത് സ്വദേശിയുമായ അൻവർ ഗാമൽ കോസ്റ്റ്‌ഗാർഡിലെ ഉദ്യോഗസ്ഥരെ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam