തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷം; 180 പേർക്കെതിരെ കേസെടുത്ത് പോലീസ്

MAY 5, 2026, 11:49 PM

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയുന്ന 180 പേർക്കെതിരെ പോലീസ് കേസെടുത്തു. 100 യുഡിഎഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. 

സന്ദീപ് വാര്യരുടെ റോഡ്ഷോ പടന്ന കടപ്പുറം എത്തിയപ്പോൾ റോഡ് ബ്ലോക്കാക്കിയതിനെ ചെല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ആദ്യം ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. തുടർന്ന്, പ്രദേശത്തെ സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ടു. 

പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി പി ദാമോദരൻ സ്മാരക മന്ദിരം അടിച്ചു തകർത്തതായി പരാതിയുണ്ട്. യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ സ്വീകരണത്തിനായെത്തിയ യുഎഡിഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.അതേസമയം, കല്ലേറിലും ലാത്തി ചാർജിലും നിരവധിപേർക്ക് പരിക്കേറ്റിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam