ബെംഗളൂരു: അന്തരിച്ച കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരത്തിന് പിന്നാലെ പ്രതികരിച്ച് കുടുംബം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു പ്രതികരിച്ചു.
ഏതെങ്കിലും സമ്മർദം ഉള്ള വിവരം റോയ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അറിയിച്ചിരുന്നില്ല. കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും ബാബു പറഞ്ഞു.
ഇപ്പോൾ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും അച്ഛൻ വലിയ മനുഷ്യൻ ആയിരുന്നുവെന്നും റോയിയുടെ മകൻ രോഹിത് റോയ് പ്രതികരിച്ചു. വിശദമായി പിന്നീട് പ്രതികരിക്കാം. കൂടെ നിന്ന എല്ലാവർക്കും നന്ദി. അച്ഛന് ഏതെങ്കിലും തരത്തിൽ സമ്മർദം ഉള്ളതായി അറിയില്ലെന്നും രോഹിത് റോയ് പറഞ്ഞു.
സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. കർണാടക ബനാർഘട്ടയിലെ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലെ പൊതുദർശനത്തിന് ശേഷം കൽക്കെരെ സെൻ്റ് ജോസഫ് പള്ളിയിലായിരുന്നു സംസ്കാരം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ