നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകളുടെ പിന്തുണ യുഡിഎഫിനെന്ന് സൂചന; നിർണായക യോഗങ്ങൾ ഈ മാസം നടക്കും 

JANUARY 2, 2026, 9:07 PM

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സഭകൾ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ നയരൂപീകരണം നടത്തുന്നതിനായി സീറോ മലബാർ സഭയുടെയും ലാറ്റിൻ സഭകളുടെയും നിർണായക യോഗങ്ങൾ ഈ മാസം നടക്കും. ലത്തീൻ കത്തോലിക്കാ സഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഈ മാസം 10, 11 തീയതികളിൽ കൊച്ചിയിൽ കച്ചേരിപ്പടിയിലെ ആശീർ ഭവനിൽ ചേരും.

കോൺഗ്രസ് നിലപാട് ഉയർത്തിപ്പിടിക്കണമെന്ന് അവരിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നു. തദ്ദേശ വോട്ടെടുപ്പിലെ നിലപാട് സഭയുടെ സ്വാധീനം തെളിയിച്ചെന്ന് വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനേറ്റ കനത്ത പരാജയം യുഡിഎഫിനേക്കാൾ ക്രിസ്ത്യൻ സഭകൾക്കാണ് കൂടുതൽ ആവേശം നൽകിയത്.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുതൽ അധ്യാപക നിയമനങ്ങളിലെ ഇരട്ട നീതി വരെ, സമൂഹത്തിന്റെ അടിത്തട്ടിൽ സർക്കാർ വിരുദ്ധ വികാരം നിലനിർത്താൻ കത്തോലിക്കാ സഭാ നേതൃത്വം വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. വിശ്വാസികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ബിഷപ്പുമാർ എഴുതിയ ലേഖനങ്ങളാണ്.

vachakam
vachakam
vachakam

ലത്തീൻ കത്തോലിക്ക സമുദായ സംഘടനയായ കെഎൽസിഎ അടുത്തമാസം മുതൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങുകയാണ്. സമാനമായ നിലയിൽ കത്തോലിക്കാ കോൺഗ്രസും സമരത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നിലപാട് രൂപീകരിക്കാനും അത് താഴെത്തട്ടിൽ എത്തിക്കാനും സഭകൾ യോഗം ചേരുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam