പാലക്കാട്: ചിറ്റൂർ നഗരസഭയിൽ സുമേഷ് അച്യുതൻ ചെയർമാനാകും.
ആകെയുള്ള 30 സീറ്റിൽ 19 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണം നേടിയെടുത്തത്. 11 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. എൻഡിഎയ്ക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.
74 വർഷം നീണ്ടുനിന്ന യുഡിഎഫ് ഭരണം അവസാനിപ്പിച്ച് 2020ൽ എൽഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തിരുന്നു. എന്നാൽ സുമേഷ് അച്യുതന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഇക്കുറി ഭരണം തിരിച്ചു പിടിച്ചു.
സുമേഷ് അച്യുതൻ ആദ്യമായാണ് നഗരസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് എൽഡിഎഫ് വിജയിച്ച പരുത്തിക്കാവ് വാർഡിലാണ് സുമേഷ് അച്യുതൻ ജനവിധി തേടിയത്.
185 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുമേഷ് അച്യുതൻ വിജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
