പത്തനംതിട്ട: പത്തനംതിട്ട സിപിഐ ജില്ലാ സെക്രട്ടറിയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചുമതലയേറ്റു.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആവശ്യം വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തത്. സമവായം എന്ന നിലയിലാണ് ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തത്. മുമ്പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട എ പി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തുകയും ചെയ്തു.
മുൻ ജില്ലാ സെക്രട്ടറി സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തിയതെന്നും എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആയിരിക്കും നടത്തുകയെന്നും ചിറ്റയം ഗോപകുമാർ പ്രതികരിച്ചു. എല്ലാ ഘടകങ്ങളെയും ഏകോപിപ്പിക്കുമെന്നും ചിറ്റയം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കും. ബ്രാഞ്ച് ഘടകം മുതൽ ജില്ലാ ഘടകം വരെ ഒരുമിച്ച് നിൽക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്