കോട്ടയം: ആർപ്പൂക്കരയിൽ സ്‌കൂൾ മൈതാനത്തെ കാടിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തിന് സമീപം ഫുട്‌ബോൾ കളിക്കുന്ന കുട്ടികളാണ് പഴക്കമുള്ള തലയോട്ടിയും അസ്ഥിയും കണ്ടത്.
വെള്ളിയാഴ്ച വൈകിട്ടാണ് അസ്ഥികൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥലത്തേക്ക് ആരും പ്രവേശിക്കാതിരിക്കാൻ വടം കെട്ടി. ശനിയാഴ്ച രാവിലെയാണ് തലയോട്ടിയും, അസ്ഥികളും, മണ്ണിന്റെ സാംപിളും ശേഖരിച്ചത്.തഹസിൽദാർ എസ്.എൻ.അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ഗാന്ധിനഗർ പൊലീസ് എസ്എച്ചഒ എസ്.ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എൻ.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇൻക്വസ്റ്റ് തയാറാക്കി അവശിഷ്ടങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
