കാഞ്ഞങ്ങാട്: ഒഴുകിപ്പോയ ചെരിപ്പെടുക്കാനുളള ശ്രമത്തിനിടെ ഒന്‍പതും പത്തും വയസുളള കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് മഡിയന്‍ പാലക്കിയിലെ പഴയ പളളിക്കുളത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. പളളിക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍.
മഡിയന്‍ പാലക്കി സ്വദേശിയും മാണിക്കോത്ത് നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് ട്രഷററുമായ അസീസിന്റെ മകന്‍ അഫാസ് (ഒന്‍പതു വയസ്), മൂസഹാജി ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഹൈദറിന്റെ മകന്‍ അന്‍വര്‍ (പത്ത്) എന്നിവരാണ് മരിച്ചത്. അന്‍വറിന്റെ സഹോദരന്‍ ഹാഷിഖിനെ ഗുരുതരാവസ്ഥയില്‍ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുളിക്കുന്നതിനിടെ ഒരു കുട്ടിയുടെ ചെരിപ്പ് കുളത്തിന്റെ മധ്യഭാഗത്തേക്ക് ഒഴുകിപ്പോയി. ഇതെടുക്കാനുളള ശ്രമത്തിനിടെ കുട്ടികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്