കുട്ടികളിലെ ലിപ്സ്റ്റിക് ഉപയോഗം കുടൽ കാൻസറിന് കാരണമാകും; വിദ്യാലയങ്ങൾ 'ലിപ്സ്റ്റിക് ഫ്രീ കാമ്പസ്' ആക്കാൻ ശിശുക്ഷേമസമിതി

JUNE 7, 2026, 10:23 PM

കൊല്ലം: കുട്ടികൾ അമിതമായി സൗന്ദര്യവർധകവസ്തുക്കൾ  ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രചാരണവുമായി ശിശുക്ഷേമസമിതി രംഗത്ത്. മേക്കപ്പ് സാധനങ്ങളിൽ അടങ്ങിയിരിക്കുന്ന മാരകമായ മൂലകങ്ങൾ കുട്ടികളിൽ കുടൽ കാൻസറിന് കാരണമാകുന്നുണ്ടെന്ന ആരോഗ്യവകുപ്പിന്റെ മുൻ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.

ലിപ്‌സ്റ്റിക്, ഐലൈനർ, ഐഷാഡോ, ബ്ലഷ്, ഫേസ് ക്രീമുകൾ തുടങ്ങിയവയിൽ മെർക്കുറി, കാഡ്മിയം ഉൾപ്പെടെയുള്ള അപകടകരമായ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ അളവ് ശരീരത്തിൽ കൂടുന്നത് കുട്ടികളുടെ ചർമ്മത്തെ മാത്രമല്ല, ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെപ്പോലും ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

കേരളത്തിലെ കുട്ടികൾക്കിടയിൽ കുടൽ കാൻസർ വർദ്ധിച്ചുവരുന്നതായി തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ (RCC) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കുട്ടികളിലാണ് അടുത്തകാലത്തായി കുടൽ കാൻസർ ബാധ കൂടുതൽ കണ്ടെത്തിയത്.

vachakam
vachakam
vachakam

കുട്ടികൾ ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള മേക്കപ്പ് സാധനങ്ങളുമായിട്ടാണ് ഇപ്പോൾ സ്കൂളുകളിൽ എത്തുന്നതെന്നാണ് അധ്യാപകരുടെ നിരീക്ഷണം. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ചർമ്മം വളരെ നേർത്തതാണ്. അതുകൊണ്ടുതന്നെ ഈ സൗന്ദര്യവർധകവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരം വളരെ വേഗത്തിൽ വലിച്ചെടുക്കും. ഇത് കടുത്ത അലർജി, ഹോർമോൺ വ്യതിയാനങ്ങൾ, കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകുന്നു.

സ്കൂളുകളിൽ സൗന്ദര്യവർധകവസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുകയാണ് ശിശുക്ഷേമസമിതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ആരോഗ്യവിദഗ്ദ്ധരുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ നൽകും.

ബോധവത്കരണ ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുന്ന സ്കൂളുകളെ ഔദ്യോഗികമായി ‘ലിപ്‌സ്റ്റിക് ഫ്രീ കാമ്പസ്’ (Lipstick Free Campus) ആയി പ്രഖ്യാപിക്കും. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും ഇതിനെക്കുറിച്ച് അവബോധം നൽകും. വിദ്യാലയങ്ങൾക്ക് പുറമെ റെസിഡെൻസ് അസോസിയേഷനുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, വിവിധ പ്രാദേശിക സംഘടനകൾ എന്നിവ കേന്ദ്രീകരിച്ചും വരുംദിവസങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ശിശുക്ഷേമസമിതി അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam