കണ്ണൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ കടുത്ത സാഹചര്യത്തിൽ കെ.സി. വേണുഗോപാൽ - കെ. സുധാകരൻ വിഭാഗങ്ങളുടെ സംയുക്ത യോഗം വിളിച്ചതായി റിപ്പോർട്ട്. കണ്ണൂരിലെ കെ. സുധാകരന്റെ വസതിയിലാണ് യോഗം ചേരുന്നത്.
ഒന്നിച്ചു മുന്നോട്ട് പോകുന്നതിന്റെയും രാഷ്ട്രീയ നിലപാട് ഏകോപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് യോഗമെന്നാണ് സൂചന. കണ്ണൂർ ജില്ലയിലെ കെ.സി. വേണുഗോപാൽ പക്ഷവും കെ. സുധാകരൻ പക്ഷവും യോഗത്തിൽ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കെ. മുരളീധരൻ, കെ. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ദില്ലിയിലേക്ക് ഹൈക്കമാൻഡ് വിളിപ്പിച്ചത്. മുൻ കെപിസിസി അധ്യക്ഷന്മാരായ എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്.
നാളെ എഐസിസി നേതൃത്വവുമായി നിർണായക കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ഹൈക്കമാൻഡ് നീക്കങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ്.
അതേസമയം, നിലവിലെ ചർച്ചകളിൽ കെ.സി. വേണുഗോപാൽക്കാണ് മുൻതൂക്കമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയെ നിയമസഭാ കക്ഷിയോഗം വിളിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ആലോചന. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
