'കരാർ വ്യവസ്ഥകളിൽ ഇളവ് തേടും'; പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ

JUNE 17, 2026, 1:40 AM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പിഎം ശ്രീ പദ്ധതിയിൽ തുടരേണ്ട സാഹചര്യം സംസ്ഥാനത്തിനുണ്ടായെന്നും, വിഷയത്തിൽ കൂടുതൽ പഠനം നടത്തി നിലപാട് അന്തിമമാക്കുന്നതിനായാണ് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ മുൻ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചിരുന്നുവെന്നും, നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കപ്പെടാത്ത രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനാണ് കേരളം പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മേഖലയിലെ പ്രധാന വിഷയമായ പാഠ്യപദ്ധതി രൂപീകരണത്തിൽ കേരളത്തിന്റെ സ്വാതന്ത്ര്യം പൂർണമായും നിലനിർത്തുമെന്നും, കരിക്കുലം സംബന്ധിച്ച കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സർക്കാരിന്റെ ആദ്യ 100 ദിന കർമപദ്ധതി ജൂലൈ 1 മുതൽ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam