തിരുവനന്തപുരം; ഇസ്രയേല്‍ പണ്ടേ ലോകതെമ്മാടിയായിട്ടുള്ള രാഷ്ട്രമാണന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ലോകത്ത് സാധാരണനിലയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന നിലപാട് അംഗീകരിച്ചുപോകുന്ന രാഷ്ട്രമാണ് എന്നും എന്തുമാകാം അമേരിക്കയുടെ പിന്തുണയുണ്ട് എന്ന ധീക്കാരപൂര്‍ണമായ സമീപനമാണ് എല്ലാ കാലത്തും ഇസ്രയേല്‍ സ്വീകരിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം 'അത്യന്തം സ്‌ഫോടാനാത്മകമായ വിവരങ്ങളാണ് ഇന്ന് വന്നിട്ടുള്ളത്. അതാണ് ഇറാന് നേരെ നടത്തിയ ആക്രമണം. അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കാനാവില്ല. അത് ലോകസമാധാനത്തിന് ഭീഷണമായ അന്തരീക്ഷമാണ് ഉണ്ടാക്കുക. സമാധാനകാംഷികള്‍ ഇതിനെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാവണം' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്