തിരുവനന്തപുരം: മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് യൂണിയനുകള്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജെ. ചിഞ്ചുറാണിയും 24 ന് സമരക്കാരുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ വാര്‍ഷികച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മന്ത്രിമാരുടെ അസൗകര്യം കണക്കിലെടുത്ത് അടുത്ത ദിവസത്തേക്കു മാറ്റിവെക്കുകയായിരുന്നു.
സമരം നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പിന്മാറാന് യൂണിയനുകള്‍ തീരുമാനിച്ചത്. സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളാണ് സമരരംഗത്തുള്ളത്. പണിമുടക്കിനെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പാല്‍വിതരണം തടസപ്പെട്ടിരുന്നു. വിരമിച്ച എംഡി ഡോ. പി. മുരളിയെ തുടരാന്‍ അനുവദിച്ചതാണ് തൊഴിലാളി യൂണിയനുകളെ സമരത്തിന് പ്രേരിപ്പിച്ചത്.
പുനര്‍നിയമനത്തെ ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകള്‍ സംയുക്തമായി എതിര്‍ത്തു. സഹകരണനിയമം അട്ടിമറിച്ചാണ് നിയമനമെന്നും തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും ഈമാസം ആദ്യംതന്നെ മാനേജ്മെന്റിനെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ