ചേര്‍ത്തല: ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താനൊരുങ്ങി അന്വേഷണ സംഘം. ആലപ്പുഴയ്ക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു ഐഷ അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. അന്ന് ഐഷ പോയത് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതിന് ശേഷം ഐഷയെക്കുറിച്ച് യാതൊരു വിവരവുമില്ല. ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യതകള്‍ തേടുകയാണ് അന്വേഷണ സംഘം.
ഐഷയേയും ഇയാള്‍ കൊലപ്പെടുത്തിയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് അന്വേഷണം സംഘം. പള്ളിപ്പുറത്തെ വീട്ടില്‍ വച്ച് തന്നെയായിരിക്കാം ഇയാള്‍ ഐഷയെയും കൊലപ്പെടുത്തിയത് എന്നാണ് സൂചന.
അതേസമയം ജെയ്‌നമ്മ കേസിലും ബിന്ദു പത്മനാഭന്റെ കേസിലും അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഐഷ കേസിലും സെബാസ്റ്റിയനെതിരെ കൊലക്കുറ്റം ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്